കൊറേ നാളായെന്നെ ഒരു ബ്ലോഗ് തൊടങ്ങണം എന്നാ ആലോചന തൊടങ്ങിയിട്ടു..കൊറേ ഇരുന്നു ആലോചിച്ചു..എന്നതാ വിഷയം ആക്കേണ്ടത്..ലോകത്തൊള്ള എല്ലാ കാര്യങ്ങളും വിഷയം ആക്കിക്കൊണ്ടാണ് ബ്ലോഗുകള്‍ എല്ലാം ഇറങ്ങുന്നെ..ആദ്യം ഓര്‍ത്തു എന്നാ പിന്നെ ഇച്ചിര പഠനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിചോണ്ട് ഒരെണ്ണം അങ്ങ് തൊടങ്ങിയാലോ..വേണ്ട അത് വേണ്ടേ വേണ്ട..ചെകുത്താന് കുരിശു കാണുന്ന പോലെയാണെ നമുക്ക് പഠനം...പിന്നെ എന്ത് തേങ്ങ ഞാന്‍ വിഷയം ആക്കും. അങ്ങനെ ഇരുന്നപ്പോള്‍ ദേണ്ടോ ഫേസ്ബുക്കില്‍ അച്ചായന്‍സ് & അച്ചായത്തീസ് എന്നാ ഗ്രൂപ്പ് കണ്ണില്‍ പെട്ടു..മോനേ മനസ്സില്‍ കൊറേ ലടുക്കള്‍ അങ്ങ് പൊട്ടികേട്ടോ ..എന്നാ പിന്നെ കാഞ്ഞിരപ്പള്ളി അച്ചായന്‍ എന്ന് ആയിക്കോട്ടെ ബ്ലോഗ് എന്ന് തീരുമാനിച്ചു..ആഹ് എന്നതാണേലും ബ്ലോഗ് അങ്ങനെ തൊടങ്ങി. ആദ്യം ഞാന്‍ ഓര്‍ത്തു ഈ പേര് നേരത്തെ ആരാണ്ടോ എടുത്തു പോയല്ലോ സാറേ എന്ന് ഗൂഗിള്‍ പറയും എന്ന്..ഉയ്യോ ഭാഗ്യത്തിന് അതുണ്ടായില്ല..അത്ഭുതപെട്ടുപോയെന്നെ..ഇന്നേവരെ ആരും ഇങ്ങനെ ഒരു പേരിട്ടു ബ്ലോഗ് തൊടങ്ങി ഇല്ല എന്നറിഞ്ഞപ്പോ..അങ്ങനെ സംഗതി എല്ലാം സെറ്റപ്പ് ആയി..അല്ല ഞാന്‍ എന്നാത്തിനാ ഇത് തൊടങ്ങിയേ..ഇതില്‍ എന്നതാ ഇടണ്ടേ എന്ന് ഇപ്പോളും ഗവേഷണം നടക്കുന്നേ ഒള്ളു കേട്ടോ.
അറിയിപ്പ്: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാരും ഈ അറിയിപ്പിലേക്ക് നോക്കി സന്തോഷത്തോടെ ഇരിക്കണമേ എന്ന് അറിയിച്ചുകൊള്ളുന്നു.
നന്നിയോടെ, സ്നേഹത്തോടെ
അച്ചായന്‍ ഫ്രം കാഞ്ഞിരപ്പള്ളി.